Business and Personal web pages from India Search result

Parappanangadi Co-operative College

Parappanangadi Co-operative College

ഉജ്ജ്വലമായ ചരിത്രസ്മൃതികളാല്‍ സമ്പന്നമായ പരപ്പനാടിണ്റ്റെ വിദ്യാഭ്യാസ വിഹായസ്സില്‍ ഒരു മഴവില്ലായി ഉദിച്ചുയര്‍ന്ന്‌ നില്‍ക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ സേവനപാതയില്‍ ഒന്നര പതിറ്റാണ്ട്‌ പിന്നിട്ടിരിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായി തിരൂരങ്ങാടി താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്‌ ആശ്രയമായ ഈ സഹകരണ കലാലയം ൧൯൯൩-ല്‍ തിരൂറ്‍ താലൂക്ക്‌ കോ-ഓപ്പറേറ്റീവ്‌ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ബ്രാഞ്ചായാണ്‌ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. ൧൯൯൬-ല്‍ തിരൂരങ്ങാടി താലൂക്ക്‌ നിലവില്‍ വന്നതോടെ താലൂക്ക്‌ പ്രവര്‍ത്തന പരിധിയില്‍ പുതിയതായി നിലവില്‍ വന്ന വിദ്യാഭ്യാസ സഹകരണ സംഘത്തിണ്റ്റെ കീഴില്‍ സ്വന്തമായ ഒരു സ്ഥാപനമായി പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ പ്രവര്‍ത്തിച്ചു വരുന്നു. ൧൯൯൩-ല്‍ നൂറോളം വിദ്യാര്‍ത്ഥികളും പത്തില്‍ താഴെ അദ്ധ്യാപകരുമായി അഞ്ചപ്പുരയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോളേജിന്‌ സ്വന്തമായി ഒരേക്കര്‍ സ്ഥലവും വിദ്യയുടെ നിറം ചാര്‍ത്താന്‍ ഒരു ബഹുനില കെട്ടിടവും തലയുയര്‍ത്തി നില്‍ക്കുന്നു.പുതുതായി പണിതീര്‍ത്ത ഹയര്‍സെക്കണ്ടറി ബ്ളോക്കും, കോളേജിണ്റ്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലായ്‌ മാറുകയാണ്‌. റെഗുലറ്‍ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന താലൂക്കിലെയും, സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസത്തിണ്റ്റെ ശരിയായ നിറം പകരാന്‍ കോ-ഓപ്പറേറ്റീവ്‌ കോളേജിന്‌ സാധിക്കുന്നു.പ്ളസ്‌വണ്‍ മുതല്‍ പി.ജി. വരെയുള്ള വിവിധ കോഴ്സുകളിലായി ൨൫൦൦ ലേറെ വിദ്യാര്‍ത്ഥികളും ൪൦ ലേറെ അദ്ധ്യാപകരും ൬ ഓഫീസ്‌ സ്റ്റാഫും ഇവിടെ ജോലിചെയ്തു വരുന്നു. സ്വകാര്യ ചൂഷണം ഒഴിവാക്കി കുറഞ്ഞ ചെലവില്‍ സാധാരണക്കാരായ കുട്ടികള്‍ക്ക്‌ പഠനാവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേരളത്തില്‍ സഹകരണ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഒപ്പം അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതര്‍ക്ക്‌ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും കോ-ഓപ്പറേറ്റീവ്‌ എജ്യുക്കേഷന്‍ സൊസൈറ്റി സഹായകമായി പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം കച്ചവടമാക്കപ്പെട്ട കാലഘട്ടത്തില്‍ ഉപരിപഠന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌ സഹകരണ കോളേജുകളുടെ പ്രസക്തി വര്‍ദ്ധിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ സ്കൂളില്‍ പ്ളസ്‌വണ്‍ അഡ്മിഷന്‌ വേണ്ടിയും റെഗുലറ്‍ കോളേജുകളില്‍ ഡിഗ്രി, പി. ജി അഡ്മിഷനു വേണ്ടിയും ഡൊണേഷന്‍ എന്ന പേരില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ സഹകരണ കോളേജുകള്‍ എന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അത്താണിയായി മാറിയിരിക്കുന്നു