Business and Personal web pages from India Search result

Thrissur -  The Cultural Capital Of Kerala

Thrissur - The Cultural Capital Of Kerala

THRISSUR, Thrissur ,
"'തൃശ്ശൂര്‍" The Cultural Capital Of Kerala & The Land Of Poorams" കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ പട്ടണം തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയില്‍ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെ അടുത്താണ്‌ ചെറുതുരുത്തിയിലാണ് കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ് നഗരശില്പി. കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്‍ കാട്‌ മൈതാനിയില്‍ ഉള്ള വടക്കും നാഥന്‍ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. റോമിലെ ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച ‘ പുത്തന്‍ പള്ളിയും ‘ ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്‌.